Categories
Kerala news trending

ഇതിലെവിടെ ആഡംബരം? ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാൻ; ബസിനുള്ളിലെ ചിത്രങ്ങളുമായി മന്ത്രി ബിന്ദു

ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാനാണെന്നും മന്ത്രി

നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിനുള്ളിലെ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി ആർ ബിന്ദു. ഇതിലെവിടെയാണ് ആഡംബരം? ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാനാണെന്നും മന്ത്രി പറഞ്ഞു.

“നോക്കൂ… ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ്…. ഞങ്ങളുടെ ഈ യാത്ര വികസിതനവകേരളം സൃഷ്ടിക്കാനുള്ള ചരിത്രനിയോഗമാണ്… ഏറ്റെടുക്കുന്നു, സാഭിമാനം….” എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്.

മഞ്ചേശ്വരം പൈവളികയിലെ വേദിയിലേക്ക് പ്രത്യേകം തയ്യാറാക്കിയ ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ആരംഭിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *