Trending News


കാഞ്ഞങ്ങാട്: ദേശീയ മിനിമം കൂലി നടപ്പിലാക്കണമെന്ന് ബിഡി ലേബർ യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കൊവ്വൽപള്ളി ചാത്തു സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം ഡി.വി അമ്പാടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. വി ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി നാരായണൻ, കെ.പി ഹരീന്ദ്രൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ടി.കമലം രക്തസാക്ഷി പ്രമേയവും റിപ്പോർട്ടും അവതരിപ്പിച്ചു. ഒ.വി.വസന്ത അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.ജാനു സ്വാഗതം പറഞ്ഞു.
Also Read

Sorry, there was a YouTube error.