Categories
local news

സൈനിക കൂട്ടായമ സോൾജിയെഴ്സ് ഓഫ് കെ.എൽ-14; കാസർകോട് ഓഫീസ് ഉദ്ഘാടനം ചെയ്തു

ആർമി ദിനത്തിൽ മാവുങ്കാൽ ശ്രീറാം ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച നടന്ന പരിപാടി മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ ശൗര്യചക്ര പുരസ്‌കാര ജേതാവ് പി.വി മനേഷ് ഉദ്ഘാടനം ചെയ്തു.

കാസർകോട്: ജില്ലയിലെ കര-നാവിക- വ്യോമ സേന അംഗങ്ങളുടെയും അർദ്ധസൈനികരുടെയും വിമുക്ത ഭടന്മാരുടെയും സൈനിക കൂട്ടായമയായ സോൾജിയെഴ്സ് ഓഫ് കെ.എൽ-14 വെൽഫയർ സൊസൈറ്റി കാസർകോട് ഓഫീസ് ഉദ്ഘാടനവും, ടീഷർട് പ്രകാശനവും, ചികിത്സ സഹായ കൈമാറ്റവും സംഘടിപ്പിച്ചു.

ആർമി ദിനത്തിൽ മാവുങ്കാൽ ശ്രീറാം ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച നടന്ന പരിപാടി മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ ശൗര്യചക്ര പുരസ്‌കാര ജേതാവ് പി.വി മനേഷ് ഉദ്ഘാടനം ചെയ്തു. ജിസ്‌മോൻ,അധ്യക്ഷത വഹിച്ചു.

ജില്ലയിലെ വിരമിച്ച ഉയർന്ന സൈനിക ഉദ്യോഗസ്ഥരായ ബ്രിഗേഡിയര്‍ കെ.പ്രഭാകരൻ നായർ വി.എസ്.എം എസ്.എം), സ്കവാദ്രോന്‍ ലീഡര്‍ നാരായണൻ, കമാണ്ടര്‍ പ്രസന്ന ഇടയില്ല്യം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വത്സരാജൻ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *