Categories
local news news

ചന്ദ്രഗിരി പാലത്തിൽ മൈൽഡ് സ്റ്റീൽ ഗ്രിൽ നിർമ്മിക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു

കാസറഗോഡ്: കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലുള്ള ചന്ദ്രഗിരി പാലത്തിൽ അപകട സാധ്യതയൊഴിവാക്കാൻ കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ചന്ദ്രഗിരിപ്പാലത്തിൽ കമ്പിവേലിയും വിളക്കുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിൻ്റെ കൈവരികളുടെ മുകളിൽ മൈൽഡ് സ്റ്റീൽ ഗ്രിൽ നിർമിക്കണമെന്നു ആവശ്യപ്പെട്ട് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കത്ത് അയച്ചു. ഈ പാലത്തിൽ അപകടങ്ങളും ആത്മഹത്യകളും നിത്യസംഭവമാണ്. ബ്രിജ് കർബിലിൽ സ്റ്റീൽ ഗ്രിൽ നിർമിച്ചാൽ മാത്രമേ ഇതു നിയന്ത്രിക്കാനും തടയാനും കഴിയുകയുള്ളൂ എന്ന്മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *