Categories
news

മെട്രോ മാന്‍ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്നു; തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യത

വികസന പ്രവർത്തനങ്ങളുടേയും മറവിൽ കമ്മീഷൻ അടിക്കുന്ന കേരളത്തിന്‍റെ രീതിയെ ശ്രീധരൻ എതിർത്തതോടെ ഉമ്മൻ ചാണ്ടി അദ്ദേഹത്തെ എതിർത്തു.

മെട്രോ മാൻ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ. വിജയയാത്രവേളയിലാണ് ഇ.ശ്രീധരൻ പാർട്ടിയിൽ ചേരുക. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരനെ രണ്ട് മുന്നണികൾക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.

കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദർഭങ്ങളിലായി എതിർത്തിട്ടുണ്ട്. വികസന പ്രവർത്തനങ്ങളുടേയും മറവിൽ കമ്മീഷൻ അടിക്കുന്ന കേരളത്തിന്‍റെ രീതിയെ ശ്രീധരൻ എതിർത്തതോടെ ഉമ്മൻ ചാണ്ടി അദ്ദേഹത്തെ എതിർത്തു. പിണറായി വിജയന്‍റെ സമീപനവും സമാനമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ലോകം മുഴുവൻ ആദരിക്കുന്ന ശ്രീധരനെപ്പോലുള്ളവർ ബി.ജെ.പിയിലേക്ക് വരുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ വികാരത്തിന്റെ പ്രതിഫലനമാണ്.

ശ്രീധരൻ മത്സരിക്കണമെന്നുള്ള ആവശ്യം അദ്ദേഹത്തിന് മുന്നിൽവെയ്ക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വരണമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. 9 വർഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് തന്‍റെ രാഷ്ട്രീയ പ്രവേശനമെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ഇ.ശ്രീധരൻ പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *