Categories
സന്നദ്ധ സേവനത്തിൽ മികച്ച പ്രവർത്തനം; ജില്ലാ പഞ്ചായത്തിൻ്റെ ആദരവ് മർച്ചന്റ്സ് യൂത്ത് വിംഗ് ഏറ്റുവാങ്ങി
പള്ളിക്കരയിൽ നടന്ന സമം സാംസ്കാരികോത്സവത്തിൽ മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ ഭാരവാഹികൾക്ക് അവാർഡ് നൽകി
Trending News
കാസർകോട്: ജില്ലയിലെ മികച്ച സന്നദ്ധ സേവനത്തിന് ജില്ലാ പഞ്ചായത്ത് മർച്ചന്റ്സ് യൂത്ത് വിംഗു പ്രവർത്തകരെ ആദരിച്ചു. കോവിഡ് കാലത്തെ സേവനങ്ങൾ, പൊതുജനങ്ങൾക്ക് സൗജന്യ പാർക്കിംഗ് സംവിധാനം, സർക്കാർ ആശുപത്രി നവീകരണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളെ മുൻനിർത്തിയാണ് കാസർകോട് ജില്ലാ പഞ്ചായത്ത് ആദരിച്ചത്. പള്ളിക്കരയിൽ നടന്ന സമം സാംസ്കാരികോത്സവത്തിൽ മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ ഭാരവാഹികൾക്ക് അവാർഡ് നൽകി.
Also Read
വിത്യസ്തവും ജനക്ഷേമവുമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയ സംഘടനയെ തേടിയെത്തിയത് അർഹിച്ച അംഗീകാരമാണ്. നാടിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ മർച്ചന്റ്സ് പ്രവർത്തകർ നാടിന് ചെയ്ത സംഭാവനകൾ അടയാളപ്പെടുത്തിയത് മുഴുവൻ വ്യാപാരികൾക്കും അഭിമാനിക്കാവുന്നതായിമാറി.
Sorry, there was a YouTube error.