Categories
ലൈസൻസ് ഫീസ് ഇനത്തിൽ കൊള്ള ലാഭമുണ്ടാക്കാൻ ശ്രമിച്ച കാസർകോട് നഗരസഭക്കെതിരെ വ്യാപാരികൾ; കോടതിയെ സമീപിച്ച വ്യാപാരികൾക്ക് അനുകൂല വിധി; തീരുമാനം പുനഃപരിശോധിച്ച് തെറ്റ് തിരുത്തണമെന്ന് കൗൺസിലർകൂടിയായ ലീഗ് നേതാവ്
കഴിഞ്ഞവർഷം 500 രൂപയുണ്ടായിരുന്ന ഒരു സാധാരണ കടയ്ക്ക് ഇപ്പോൾ മൂവ്വായിരവും അതിന് മുകളിലുമാണ് ഫീസ്. ഇത് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്.
Trending News
ചാനല്‍ ആര്‍ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട്
Also Read
കാസർകോട്: മുസ്‌ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ ലൈസൻസ് ഫീസ് ഇനത്തിൽ കൊള്ള ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ലൈസൻസ് ഫീസ് വൻതോതിൽ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് അസോസിയേഷന്‍റെ പിന്തുണയോടെ ഹൈക്കോടതിയിൽ പോയ നാല് വ്യാപാരികൾക്കും അനുകൂല വിധി ലഭിച്ചു. ഫീസ് വർദ്ധനവിന് സ്‌റ്റേ ലഭിച്ചതായി വ്യാപാരികൾ പറഞ്ഞു.
അതേസമയം നഗരസഭയിലെ ഫീസ് വർദ്ധനവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് കൂടിയായ 11 ആം വാർഡ് കൗൺസിലർ ഹമീദ് ബെദിര നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. നഗരസഭക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണം, വ്യാപാരികളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കരുത് എന്നാണ് ഹമീദ് പറയുന്നത്. അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുന്നതിനായി സെക്രട്ടറി കത്ത് ചെയർപേഴ്സന് ഫോർവേഡ് ചെയ്തതായാണ് വിവരം.
ലൈസൻസ് ഫീസ് വർദ്ധനവിൽ ഏറ്റക്കുറ സംഭവിച്ചിട്ടുണ്ടെന്ന് നഗരസഭയിലെ ഒട്ടുമിക്ക കൗൺസിലർമാരും സമ്മതിക്കുന്നു. സർക്കാർ ഉത്തരവ് പ്രകാരം ലൈസൻസ് ഫീസ് വർദ്ധനവ് വരുത്താൻ നഗരസഭയ്ക്ക് അധികാരമുണ്ട്. സർക്കാർ നിശ്ചയിച്ച ഫീസിൽ കുറയാനും പാടില്ല. എന്നാൽ കാസർകോട് നഗരസഭയിൽ ഒരു കൂടിയാലോചനയും ഇല്ലാതെ തോന്നുംപടി ഫീസ് വർദ്ധിപ്പിക്കുകയാണുണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞവർഷം 500 രൂപയുണ്ടായിരുന്ന ഒരു സാധാരണ കടയ്ക്ക് ഇപ്പോൾ മൂവ്വായിരവും അതിന് മുകളിലുമാണ് ഫീസ്. ഇത് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. ഓരോ തസ്തികകളുണ്ടാക്കി ഓരോ കടകൾക്കും വ്യത്യസ്തമായാണ് ഫീസ് ഈടാക്കിയിട്ടുള്ളത്. ഇടത്തരം കടകൾക്ക് പോലും അയ്യായിരവും അതിന് മുകളിലും ഫീസ് ഇടാക്കിയിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞവർഷം ആയിരത്തിൽ താഴെ ഫീസുണ്ടായിരുന്നവർക്ക് ഈ വർഷം അയ്യായിരത്തിന് മുകളിൽ ഫീസ് വാങ്ങിയതും വ്യാപാരികളേ ചൊടിപ്പിച്ചു. നഗരസഭയിൽ എത്തി ബഹളമുണ്ടാക്കിയ ചിലർക്ക് ഫീസിൽ ഇളവ് വരുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
Sorry, there was a YouTube error.