Categories
കേരളം കണ്ട വലിയ പ്രകൃതി ദുരന്തം; രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഉയരുന്നു; ചെളിയിൽ കുടുങ്ങി നിലവിളിച്ച ആളെ രക്ഷപെടുത്തി
Trending News
വയനാട്: മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയിൽ കുടുങ്ങിയ ആളെയാണ് ഏറെനേരത്തെ ശ്രമഫലമായി രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിന്‍റെ ഒഴുക്ക് ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയില്‍ ആഴ്ന്നുപോവുകയായിരുന്നു. കഴുത്തോളം ചെളിയില്‍ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രക്ഷപ്പെടുത്താൻ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. പിന്നീട് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
Also Read
അതേസമയം മരണപ്പെട്ടവരുടെ എണ്ണം108 കടന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. മരണസംഖ്യ കൂടുമെന്നാണ് റിപ്പോർട്ട്. കാണാതായവരുടെ എണ്ണം വളരെ കൂടുതലാണ്. മറുവശത്ത് റിസോർട്ടിൽ കുടുങ്ങിയവരെ രക്ഷപെടുത്തിയിട്ടുണ്ട്. മന്ത്രിമാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിവരികയാണ്. എയർ ഫോഴ്‌സ് ഹെലികോപ്റ്റർ വഴി രക്ഷാപ്രവർത്തനം തുടരുകയാണ്.
Sorry, there was a YouTube error.