Categories
news

മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ല; മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്‌ന

ഇന്നലെ രാത്രി വൈകിയും അഭിഭാഷകനുമായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. തുടർന്ന് ഇന്നും വക്കീൽ ഓഫിസിൽ എത്തുകയായിരുന്നു.

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്നും അമ്മയുമൊത്ത് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചിയിൽ അഭിഭാഷകനെ കാണാന്‍ എത്തിയതായിരുന്നു സ്വപ്ന സുരേഷ്. ഇപ്പോൾ നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിൻ്റെ തിരക്കിലാണ്, അതു കഴിഞ്ഞ് മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാവരോടും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അവർ പറഞ്ഞു.

ഭർത്താവിനും മകനുമൊപ്പമാണ് സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയത്. ഇന്നലെ രാത്രി വൈകിയും അഭിഭാഷകനുമായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. തുടർന്ന് ഇന്നും വക്കീൽ ഓഫിസിൽ എത്തുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest