Categories
health local news

ഒരേ സമയം ഒരേ സ്ഥലത്ത് ഒരുമിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ; ജനങ്ങള്‍ക്ക് പ്രയോജനമായി മെഗാ മെഡിക്കല്‍ ക്യാമ്പ്

സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഒരേ സമയം ഒരേ സ്ഥലത്ത് ഒരുമിച്ച് ലഭിച്ചത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനമായി.

കാസർകോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പിൻ്റെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഒരേ സമയം ഒരേ സ്ഥലത്ത് ഒരുമിച്ച് ലഭിച്ചത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനമായി.

12 വിഭാഗങ്ങളിലായി 20 ഡോക്ടര്‍മ്മാരുടെ സേവനമാണ് ലഭിച്ചത്. ജനറല്‍ മെഡിസിന് കാഞ്ഞങ്ങാട് ജില്ലാശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജേഷ് രാമചന്ദ്രന്‍, ടാറ്റാ ട്രസ്റ്റ് കാസര്‍കോട് ഗവ. ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ.എസ്. ജിതേഷ്, ജനറല്‍ സര്‍ജറി വിഭാഗത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് ഡോ. പി.വി.സുനില്‍ചന്ദ്രന്‍, എണ്ണപ്പാറ എഫ്എച്ച്‌സി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. പ്രസാദ് തോമസ്, പീഡിയാട്രിക് വിഭാഗത്തില്‍ ജില്ലാ ആശുപത്രി കണ്‍സള്‍ട്ടന്റ് ഡോ. സി.കെ.പി.കുഞ്ഞബ്ദുള്ള, തുരുത്തി എഫ്എച്ച്‌സി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ലിന്‍ഡ, ഗൈനക്കോളജി വിഭാഗത്തില്‍ നീലേശ്വരം താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദീപ മാധവന്‍, ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനന്യ സത്യന്‍, ഓര്‍ത്തോ വിഭാഗത്തില്‍ ജില്ലാ ആശുപത്രി കണ്‍സള്‍ട്ടന്റ് ഡോ. ബി.ഗുരുപ്രസാദ്, തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെ.എച്ച്.മനോജ്, ഒഫ്താല്‍മോളജി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കണ്‍സള്‍ട്ടന്റ് ഡോ. ജെയ്‌സി തോമസ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്.അപര്‍ണ, ഇഎന്‍ടി വിഭാഗത്തില്‍ ജില്ലാ ആശുപത്രി കണ്‍സള്‍ട്ടന്റ് ഡോ. സി.കെ.നിത്യാനന്ദബാബു, ഡെര്‍മറ്റോളജി വിഭാഗത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദീപ മേരി ജോസഫ്, കയ്യൂര്‍ എഫ്എച്ച്‌സി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. പി.വി.അരുണ്‍, യൂറോളജി വിഭാഗത്തില്‍ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിലെ ഡോ. ജിതിന്‍ രാജ്, നെഫ്രോളജി വിഭാഗത്തില്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോ. ആശിഷ് ജോര്‍ജ്, ഡെന്റല്‍ വിഭാഗത്തില്‍ ഡോ. കെ.വി.സ്മിത, ഡോ. അഷിത, കാര്‍ഡിയോളജി വിഭാഗത്തില്‍ കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിലെ ഡോ. സബിന്‍ എന്നിവരുടെയും സേവനം ലഭിച്ചു. നിര്‍ധന കുടുംബങ്ങള്‍ അടക്കം ഒട്ടേറെ പേരാണ് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം തേടിയെത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *