Categories
health news

ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കാസർകോട് ലേബർ ക്യാംപിൽ ഒരാൾക്ക് എലിപ്പനി; കണ്ടെത്തിയത് അതിഥിത്തൊഴിലാളികൾക്കായി, അവർ താമസിക്കുന്ന സ്ഥലത്ത് ചെന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ; മറ്റു വിവരങ്ങൾ ഇങ്ങനെ..

കാസറഗോഡ്: നഗരസഭയും, ജില്ലാ മെഡിക്കൽ ഓഫീസ് കാസറഗോഡ്, ജനറൽ ആശുപത്രി കാസറഗോഡ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ അതിഥിത്തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കാസറഗോഡ് നഗരസഭയിലെ കറന്തക്കാട് പ്രദേശത്തുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ലേബർ ക്യാംപിൽ 19.09. 24 ന് വൈകിട്ട് 7 മണി മുതൽ നടന്ന മെഡിക്കൽ ക്യാമ്പിലും ബോധവത്കരണ ക്ലാസിലും 118 ത്തൊഴിലാളികൾ പങ്കെടുത്തു. Dr രഞ്ജിത്ത് പി (ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ) എലിപ്പനി ഉൾപ്പെടെയുള്ള ചർച്ചവ്യാധികളെ കുറിച്ച് ഹിന്ദിയിൽ ബോധവത്കരണ ക്ലാസ്സ് നല്കി. എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, ഫൈലേ റിയ എന്നീ രോഗങ്ങൾ കണ്ടു പിടിക്കുന്നതിനുള്ള രക്ത പരിശോധനയും എലിപ്പനി പ്രതിരോധ മരുന്നു വിതരണവും ക്യാമ്പിൽ നടത്തി. രക്ത പരിശോധനയിൽ ഒരു തൊഴിലാളിക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൊൽക്കത്താ സ്വദേശിയെ ഇദ്ദേഹത്തെ തുടർ ചികിത്സക്കായി കാസറഗോഡ് ജനറൽ ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്.
അതിഥിത്തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസ്സും കാസറഗോഡ് നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ്‌ കമ്മറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് ക്യാംപ് ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി സൂപ്രണ്ട് Dr ജമാൽ അഹമ്മദ് എ ക്യാംപിന് മേൽനോട്ടം വഹിച്ചു. Dr സച്ചിൻ സെൽവ് ജില്ലാ എപ്പിഡെമോളജിസ്റ്റ് ഫ്ലോറി ജോസഫ് Jr Hl ശ്രീജിത്ത് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest