Categories
news

പ്രതിപക്ഷം കലാപം ഉയര്‍ത്തുമോ? ; മാധ്യമ വിലക്കില്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇതാണ്

രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിന്‍റെ പിന്നാലെയാണ് പിന്‍വലിച്ചത്.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാര്‍ത്തചാനലുകളുടെ വിലക്കിനെതിരെ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍, ഹൈബി ഈഡന്‍ എന്നിവരാണ് ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പ്രക്ഷേപണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണെന്നും അടിയന്തര ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതുമാണ് നോട്ടീസിലെ ആവശ്യം.

ഇതോടൊപ്പം ബിനോയ് വിശ്വവും കെ. കെ രാഗേഷും രാജ്യസഭയിലും നോട്ടീസ് നല്‍കി. മാത്രമല്ല വിലക്കിനെ സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അയച്ച നോട്ടീസിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ വിശദീകരണം പാര്‍ലമെന്റില്‍ ആവശ്യപ്പെടാനുമാണ്പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും മാധ്യമവിലക്ക് ഉന്നയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ധാരണ.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിന്‍റെ പിന്നാലെയാണ് പിന്‍വലിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *