Categories
entertainment local news news

മുത്തലിബിൻ്റെ സ്മരണയ്ക്കായി മാധ്യമ അവാർഡ്; പ്രാദേശിക പത്രപ്രവർത്തക അവാർഡിന് എൻട്രികൾ ക്ഷണിച്ചു

മലയാള ദിനപത്രങ്ങളിലും സായാഹ്ന പത്രങ്ങളിലും പ്രസിദ്ധീകരിച്ച വാർത്തകൾക്കാണ് അവാർഡ്.

കുമ്പള / കാസർകോട്: അകാലത്തിൽ പൊലിഞ്ഞുപോയ, കാരവൽ ദിനപത്രം ലേഖകനായിരുന്ന മുത്തലിബിൻ്റെ സ്മരണയ്ക്കായി കുമ്പള പ്രസ് ഫോറം ഏർപ്പെടുത്തിയ രണ്ടാമത് മുത്തലിബ് സ്മാരക അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ മലയാള ദിനപത്രങ്ങളിലും, സായാഹ്ന പത്രങ്ങളിലും പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള വാർത്തകൾക്കാണ് അവാർഡ്. നിശ്ചിത തുകയും ഫലകവും അടങ്ങുന്നതായിരിക്കും അവാർഡ്.

എൻട്രികൾ സെക്രട്ടറി, പ്രസ് ഫോറം കുമ്പള എന്ന വിലാസത്തിൽ ജൂൺ 30ന്‌ അഞ്ചുമണിക്ക് മുമ്പായി ലഭിച്ചിരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. അതാത് ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തിയ വാർത്തകളുടെ മൂന്ന് ശരി പകർപ്പുകളും, പത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ടെലിവിഷൻ, ഓൺലൈൻ മാധ്യമ വാർത്തകൾ അവാർഡിനായി പരിഗണിക്കുന്നതല്ല. നാലംഗ പ്രത്യേക ജൂറിയായിരിക്കും അർഹരെ തെരഞ്ഞെടുക്കുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *