Categories
എം.സി കമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍
രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടാനോ റിമാന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാണിച്ചു.
Trending News
മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ 11-ാം തിയതിയിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി.
Also Read
സി.കെ ശ്രീധരനാണ് കമറുദ്ദീന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്. ക്രിമിനല്‍ കുറ്റം നടന്നതായി പരാതിക്കാര്‍ പോലും കമറുദ്ദീന് എതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടാനോ റിമാന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍ 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നുമാണ് പോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
Sorry, there was a YouTube error.