Categories
news

യൂട്യൂബ് ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ കേസെടുത്തു. മഴവിൽ കേരളം എക്സ്ക്ല്യൂസീവ് യൂട്യൂബ് ചാനലിന് എതിരെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. യൂട്യൂബ് ചാനലിന് എതിരെ തുടർ നിയമ നടപടികൾ ആരംഭിച്ചതായാണ് വിവരം. വീട്ടുകാരുടെ പ്രതികരണം തേടിയതിന് ശേഷം അവതാരിക അർജുൻ്റെ രണ്ട് വയസ്സുള്ള കുഞ്ഞിനോട് മൈക് നീട്ടിപ്പിടിച്ച് സംസാരിക്കുകയും അത് ഷൂട്ട് ചെയ്ത് ചാനലിലൂടെ പബ്ലിഷ് ചെയ്യുകയായിരുന്നു. സംഭവം വിവാദമാവുകയും പരാതി ഉയരുകയും ചെയ്തു. കേസെടുത്തതോടെ വീഡിയോ ഡിലീറ്റ് ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *