Categories
മാർക്സിസ്റ്റ്കാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്തുകൂടേ?; മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല: വി. മുരളീധരൻ
മേയർ എല്ലാവരുടെയും മേയറാണ്.ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
Trending News
ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയറെ സി.പി.എം നേതൃത്വം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്.മാക്സിസ്റ്റ്കാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്തുകൂടേ?.മേയർ എല്ലാവരുടെയും മേയറാണ്.ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read
ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയതിനാണോ നടപടി?.ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടിയില്ല.ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടിയെന്നും വി. മുരളീധരന്‍ പരിഹസിച്ചു. ഇതോടൊപ്പം തന്നെ ദേശീപാതയിലെ കുഴികളടയ്ക്കുന്നത് നടപ്പിലാക്കുന്ന രീതിയില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റോഡില്‍ കുഴികളുണ്ടാകണമെന്ന നിലപാടില്ല. അതിനെ പിന്തുണയ്ക്കുന്ന ആളുമല്ല. കേരളത്തിലെ മന്ത്രി പറയുന്നത് കേന്ദ്രത്തിൻ്റെ കുഴി, കേരളത്തിന്റെ കുഴി എന്നിങ്ങനെയാണ്. പക്ഷേ താന്‍ അങ്ങനെയൊരു വ്യത്യാസമായി കാണുന്നില്ല. മുരളീധരൻ പറഞ്ഞു.
Sorry, there was a YouTube error.