Categories
ബോവിക്കാനത്തെ മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; മുസ്ലിം ലീഗ്
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
മുളിയാർ(കാസർകോട്): ബോവിക്കാനം ടൗണിലെ മുളിയാർ ഗ്രാമ പഞ്ചായത്ത് മൗലാന അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ കായിക വകുപ്പിൻ്റെയും ജന പ്രതിനിധികളുടെയും കൂട്ടായ സംരഭത്തോടെ പരിഹരിച്ച് കലാ കായിക പ്രേമികൾക്ക് പൂർണ്ണ സജ്ജീകരണത്തോടെ ഉപയോഗപ്രദമാക്കണ മെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കൗൺസിൽ യോഗം ആവശ്യപെട്ടു.
നിരവധി കലാകായിക പ്രതിഭകളെ സംഭാന ചെയ്ത മുളിയാറിലെ പഴക്കംചെന്ന കളിയിടത്തെ അവഗണിക്കുന്ന പ്രവണത അംഗീകരിക്കാ നാകില്ലെന്ന് യോഗം അഭിപ്രായപെട്ടു. ഹനീഫ പൈക്കം അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഒഴിവുവന്നപദവി കളിലേക്ക് ബി.എം. അബൂബക്കർ ഹാജി (പ്രസിഡണ്ടണ്ട്) ബി.എം. അഷ്റഫ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ഹമീദ് മാങ്ങാട് തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എബി. ശാഫി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി.മുഹമ്മദ്കുഞ്ഞി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള, ഖാലിദ് ബെള്ളിപ്പാടി, മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, എം.കെ.അബ്ദുൾ റഹിമാൻ ഹാജി, ബി.കെ. ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമപ്രസംഗിച്ചു.
Sorry, there was a YouTube error.