Categories
മടിക്കൈ ഇനി മാലിന്യ രഹിത, വലിച്ചെറിയൽ വിമുക്‌തപഞ്ചായത്ത്; പ്രഖ്യാപനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നടത്തി
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി.
Trending News
കാസർകോട്: മടിക്കൈ ഇനി മാലിന്യ രഹിത, വലിച്ചെറിയൽ വിമുക്‌തപഞ്ചായത്ത്. തോടുകളിലും കുളങ്ങളിലും ഇനി തെളിനീർ നിറയും. പൊതുഇടങ്ങൾ സംശുദ്ധമാകും. ഏറെ നാളായി നടത്തിവരുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും തുടരും. വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇനി കനത്തപിഴ നൽകേണ്ടിവരും. മാലിന്യ രഹിത, വലിച്ചെറിയൽ വിമുക്‌തപഞ്ചായത്ത് പ്രഖ്യാപനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നടത്തി.
Also Read
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പെഴ്സൺ കെ.വി. ശ്രീലത, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ രമ പദ്മനാഭൻ, കെ.സത്യ, പി.രാജൻ, മടത്തിനാട്ട് രാജൻ, ബി.ബാലൻ, സുരേശൻ എന്നിവർ സംസാരിച്ചു.
മികവ് തെളിയിച്ച വിദ്യാലയങ്ങൾക്കുള്ള ആദരവും വിവിധ വകുപ്പുകളിലെ സേവനങ്ങളിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ പി.ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എം.ചന്ദ്രൻ നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.