Categories
entertainment news

മാസ്റ്റർ രംഗങ്ങൾ ചോർത്തിയയാൾ പിടിയിൽ: ദൃശ്യങ്ങൾ ലഭിച്ചാൽ പ്രചരിപ്പിക്കരുത്

ദൃശ്യങ്ങള്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

വിജയ്‌ നായകനായ മാസ്റ്ററിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ത്തിയയാള്‍ പോലീസ് പിടിയിലായി. നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചത്. ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ ജോലിക്കാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അയാളെ പോലീസ് കണ്ടെത്തിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സിനിമ തിയേറ്ററില്‍ ഇറങ്ങുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

‘മാസ്റ്റര്‍ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നരവര്‍ഷത്തെ കഷ്ടപ്പാടിന് ഒടുവിലാണ്. പ്രേക്ഷകര്‍ തീയേറ്ററില്‍ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. സിനിമയില്‍ നിന്ന് ചോര്‍ന്ന ദൃശ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കിടരുതെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി, ഇനി ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതി- ലോകേഷ് കനകരാജ് കുറിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *