Categories
നിശാ ക്ലബില്‍ വന്‍ തീപിടിത്തം; തായ്‌ലാന്‍ഡില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു, നാല്‍പ്പത് പേര്‍ക്ക് പരിക്ക്
ക്ലബിൻ്റെ വാതിലിലും ടോയ്‌ലറ്റിലുമായാണ് മൃതദേഹങ്ങള്‍
Trending News
ബാങ്‌കോക്ക്: തായ്‌ലാന്‍ഡില്‍ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തില്‍ 13 മരണം, നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെ സട്ടാഹിപ്പ് ജില്ലയിലെ ചോന്‍ബുരി പ്രവിശ്യയിലുള്ള മൗണ്ട്യന്‍ ബി നിശാ ക്ലബിലാണ് തീപിടിത്തമുണ്ടായത്. നാല് വനിതകളും ഒമ്പത് പുരുഷന്‍മാരുമാണ് മരിച്ചത്. ക്ലബിൻ്റെ വാതിലിലും ടോയ്‌ലറ്റിലുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെല്ലാവരും തായ് സ്വദേശികളാണെന്നാണ് നിഗമനം.
Also Read
ക്ലബിൻ്റെ ഭിത്തികളിൽ ഉണ്ടായിരുന്ന പത തീ കുടുതല്‍ ശക്തമാകുന്നതിന് കാരണമായതായി അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് മണിക്കൂറിലധികം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തായ്‌ലാന്‍ഡിലെ നിശാ ക്ലബുകളുടെ സുരക്ഷാ പിഴവുകളെ കുറിച്ച് പരാതികള്‍ വ്യാപകമാണ്. 2009ല്‍ ബാങ്‌കോക്കിലെ സ്വാങ്കി സാന്‍തിക ക്ലബിലെ ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെയുണ്ടായ തീപിടിത്തത്തില്‍ 67പേര്‍ കൊല്ലപ്പെട്ടിരുന്നു. 200ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തായ്‌ലാന്‍ഡിലെ ഫുക്കെറ്റ് അവധിക്കാല ദ്വീപിലെ ക്ലബില്‍ 2012ല്‍ ഉണ്ടായ തീപിടിത്തത്തില്‍ നാലുപേരും കൊല്ലപ്പെട്ടിരുന്നു.
Sorry, there was a YouTube error.