Trending News





റായ്‌പൂർ: ഛത്തീസ്ഗഢിലും മിസോറമിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്. ഛത്തീസ്‌ഗഢിൽ പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്‌മ ജില്ലയിലെ തൊണ്ടമാർകയിലാണ് പോളിംഗ് ഡ്യൂട്ടിക്കെത്തിയ CRPF ജവാന് IED സ്ഫോടനത്തിൽ പരുക്കേറ്റു. സി.ആർ.പി.എഫിലെ പ്രത്യേക വിഭാഗമായ കോബ്ര കമാൻഡോ ആയ ജവാനാണ് പരിക്കേറ്റത്.
Also Read
സിആർപിഎഫിൻ്റെയും കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്രാ) 206-ാം ബറ്റാലിയൻ്റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പട്രോളിംഗിനിടെ, കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്ത്, അശ്രദ്ധമായി കുഴിബോംബ് സ്ഥാപിച്ചതെന്ന് കരുതുന്ന സ്ഥലത്തുകൂടി നടന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 90 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള രണ്ട് ഘട്ട തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ ചൊവ്വാഴ്‌ച വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്‌മെണ്ടിന് കീഴിലാണ് ഈ പ്രദേശം.

ഛത്തീസ്‌ഗഢിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തിലും കേന്ദ്രസേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ നക്സൽബാധിത പ്രദേശമായ കരിങ്കുണ്ടത്ത് 23 വർഷത്തിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി സൊറാംതങ്ക, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ലാൽസാവ്‌ത തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്‌തു. മിസോറമിൽ വോട്ടിങ് മെഷീനിലെ തകരാർ കാരണം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് വോട്ട് ചെയ്യാനായി അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു.
ഛത്തീസ്ഗഢിലെ വോട്ടെടുപ്പ് രണ്ട് സമയങ്ങളിലായാണെന്ന് ഛത്തീസ്ഗഢ് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഈ രണ്ട് വ്യത്യസ്ത സമയങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങൾ വീതം വോട്ട് ചെയ്യും. ആദ്യ സ്ലോട്ട് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും രണ്ടാമത്തെ സ്ലോട്ട് രാവിലെ 7 മുതൽ 3 വരെയുമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ ആകെ 40,78,689 വോട്ടർമാരാണുള്ളത്. ഇതിൽ 1,64,299 പേർ ആദ്യ വോട്ടർമാരും 18 നും 19 നും ഇടയിൽ പ്രായമുള്ളവരുമാണ്.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്