Categories
education Kerala news

സംസ്ഥാനത്ത്‌ വേനലവധി ക്ലാസുകള്‍ നിരോധിച്ചു; നിർദേശം ലംഘിച്ചാൽ നടപടി ഉണ്ടായേക്കും

കുട്ടികളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ രക്ഷിതാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ നിരോധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പാണ് ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലെ പ്രൈമറി, സെക്കൻഡറി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാ​ഗങ്ങളിലാണ് വേനല്‍ അവധി ക്ലാസുകള്‍ നിരോധിച്ചത്. നിർദേശം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരെ നടപടി ഉണ്ടായേക്കും.

കടുത്ത വേനൽ ചൂടിൽ കുട്ടികൾക്ക് അവധിക്കാലത്തെ ക്ലാസുകൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. സംസ്ഥാന വ്യാപകമായി നിരവധി വേനലവധി ക്ലാസുകളാണ് നടന്നു വരുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ പണം കൊയ്യാൻ വേണ്ടി കുട്ടികളെ വലവീശി പിടിക്കുന്നതും നേരത്തെ പരാതി ഉണ്ടായിരുന്നു. കുട്ടികളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ രക്ഷിതാക്കൾ നിർബന്ധിത പഠനത്തിന് അയക്കുന്നതും പതിവായിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *