Categories
മുസ്‌ലിം ലീഗ് കാലാനുസൃതമായ പ്രസ്ഥാനം; ന്യൂനപക്ഷ രാഷ്ട്രീയം പറഞ്ഞ് പല പ്രസ്ഥാനങ്ങളും മുളച്ചുപൊന്തിയെങ്കിലും അവയെല്ലാം കാലം മായ്ച്ചു കളഞ്ഞു: കെ.പി.എ മജീദ്
സ്ഥാപിത കാലയളവിലെ ആശയവും പേരും പതാകയും ഒരു മാറ്റവും കൂടാതെ ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കാസർകോട്: സ്ഥാപിത കാലയളവിലെ ആശയവും പേരും പതാകയും ഒരു മാറ്റവും കൂടാതെ ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് എന്ന് നിയമസഭ കക്ഷി സെക്രട്ടറി കെ.പി.എ മജീദ് . ന്യൂനപക്ഷ രാഷ്ട്രീയം പറഞ്ഞ് പല പ്രസ്ഥാനങ്ങളും മുളച്ചുപൊന്തിയെങ്കിലും അവയെല്ലാം കാലം മായ്ച്ചു കളഞ്ഞ ചരിത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും മജീദ് പറഞ്ഞു.
Also Read
മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന സി.എച്ച് മുഹമ്മദ് കോയ അക്കാദമി ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിന്‍റെയും (രാഷ്ട്രീയ പഠന കേന്ദ്രം) എംപ്ലോയിമെൻ്റ് ഡെസ്കിന്‍റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വഗതം പറഞ്ഞു.പി. എ. റഷീദ് മുഖ്യ പ്രഭാഷണം നടത്തി.
സി.ടി .അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷറഫ് എം.എൽ.എ., എം.സി.ഖമറുദ്ധീൻ, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ , വി.കെ.ബാവ , പി.എം.മുനീർ ഹാജി, മൂസ ബി. ചെർക്കള, കെ.എം. അബ്ദുൽ റഹ്മാൻ എന്നിവര്‍ പ്രസംഗിച്ചു.
Sorry, there was a YouTube error.