Categories
health Kerala local news

ഒന്നിന് പിറകെ മറ്റൊന്നായി സമരം തുടരുന്നു; മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നടക്കുന്നത്.?

കാസർഗോഡ്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സമരം തുടരുകയാണ്. ഇന്ന് DYFI പ്രവർത്തകർ DYSP ഓഫീസിലേക്ക് മാർച്ച് നടത്തി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുന്നിൽ വിദ്യാർഥികൾ സമരം നടത്തിയിരുന്നു. ഈ സമരം പോലീസ് ഇടപെട്ട് മാനേജ്‌മെൻറ്റുമായി സംസാരിച്ചതോടെ അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ഇടത് വലത് യുവജന സംഘടനകൾ ആശുപത്രിയിലേക്ക് സമരം നടത്തി. ഈ സമരം പോലീസ് ലാത്തിവീശിയാണ് അവസാനിപ്പിച്ചത്. നിലവിൽ ആശുപത്രിക്ക് സുരക്ഷാ ഒരുക്കിയിട്ടുണ്ട് പോലീസ്. ഇതിന് പിന്നാലെയാണ് ഇന്ന് DYSP ഓഫീസിലേക്ക് സമരവുമായി DYFI പ്രവർത്തകർ എത്തിയത്. ഇവരെ ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. വരും ദിവസങ്ങളിലും സമരം തുടരാനാണ് സാധ്യത. അതേസമയം മംഗലുരുവിലെ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിയിട്ടുണ്ട്. ഹോസ്റ്റലിൽ എത്തി വനിതാ കമ്മീഷൻ അംഗം വിദ്യാർത്ഥികളിൽ നിന്നും മൊഴി എടുത്തു എന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest