Categories
മഞ്ചേശ്വരത്തെ സമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റും; ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ബ്ലോക്ക് കാര്യാലയത്തില്‍ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് – പാര്‍ക്കിംഗ് ഏരിയ ഒരുക്കും. സ്കൂളുകളിലെ ടോയ്ലറ്റ് ബ്ലോക്കുകളെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റും.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
കാസർകോട്: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 33,14,82, 627 രൂപ വരവും 32,40,30, 460 രൂപ ചിലവും 74, 52, 167 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹനീഫ് അവതരിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്കും അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കള്‍ക്കും ബജറ്റ് പ്രഥമ പരിഗണന നല്കി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.
Also Read
വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ‘ഗിവ് എ ഹാന്‍ഡ് ‘എന്ന പേരിലാവും പദ്ധതി നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററായി മംഗല്‍ പാടി താലൂക്ക് ആശുപത്രിയെ ഉയര്‍ത്തുകയാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം. പദ്ധതിക്കായി വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലോഗോ ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ പ്രകാശനത്തോടു കൂടി വരുന്ന സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ പദ്ധതി നടപ്പില്‍ വരുത്തും.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ക്ലിനിക്കുകള്‍, ഭിന്ന ശേഷിക്കാരുടെ കിടപ്പുമുറിയോട് ചേര്‍ന്ന് ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് അനുബന്ധ സൗകര്യങ്ങള്‍ സ്ഥാപിക്കും. ബഡ്സ് സ്കൂളുകള്‍ വികസിപ്പിക്കും. ഭിന്നശേഷി കലാകായിക മേള സംഘടിപ്പിക്കും. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഭിന്നശേഷി ഗ്രാമസഭാ ചേരുന്നതിനുമായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപീകരിക്കും. ബ്ലോക്ക് കാര്യാലയത്തില്‍ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് – പാര്‍ക്കിംഗ് ഏരിയ ഒരുക്കും. സ്കൂളുകളിലെ ടോയ്ലറ്റ് ബ്ലോക്കുകളെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റും.
ഭിന്നശേഷി സ്കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാരുടെ കലാവാസനകളെ പ്രോത്സാ ഹിപ്പിക്കുന്നതിനും അവര്‍ക്ക് വേണ്ടിയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുമായി ഗിവ് എ ഹാന്‍ഡ് എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ആരംഭിക്കും. ഭിന്നശേഷിക്കാര്‍ക്കായി മുച്ചക്ര വാഹനം, സഹായ ഉപകരണങ്ങള്‍ വിതരണം നടത്തും. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിക്കുന്നതിനായി മാതാപിതാക്കള്‍ക്ക് സൈഡ് സീറ്റൊടു കൂടിയ വാഹനം നല്‍കും.
ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി വിനോദയാത്ര സംഘടിപ്പിക്കും. ഭിന്നശേഷിക്കാര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച മാതാപിതാക്കള്‍ക്ക് അവരുടെ സാമീപ്യത്തില്‍ തന്നെ തൊഴില്‍ ചെയ്ത് വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ ബഡ്സ് സ്കൂളിനോട് ചേര്‍ന്ന് സംയോജിത പദ്ധതികളിലൂടെ വര്‍ക്ക്ഷെഡ് സ്ഥാപിക്കുന്നതിനും പ്രമുഖരുടെ സഹകരണത്തോടെ വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിനും ഭിന്നശേഷിക്കാരുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് ബാങ്ക് വ്യവസായ ലോണ്‍ സഹായത്തോടെ അവരുടെ വീടുകളില്‍ തന്നെ നടത്താവുന്ന ചെറുകിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രാരംഭ ഘട്ടത്തില്‍ 1 കോടി 67 ലക്ഷം രൂപ വകയിരുത്തി. ബ്ലോക്കിൻ്റെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ എല്ലാ പദ്ധതികള്‍ക്കും പ്രഥമ മുന്‍ഗണനാ മാനദണ്ഡം ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നല്‍കുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു. കൃഷി മേഖലയില്‍ നെല്ല്- പച്ചക്കറി കൃഷി കൂലി ചെലവ്, പാടശേഖര സമിതിക്ക് കാര്‍ഷിക ഉപകരണങ്ങള്‍, ‘ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ഉത്പന്നം ‘ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞള്‍ കൃഷി പ്രോത്സാഹനം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം എന്നിവയ്ക്കായി 81 ലക്ഷം രൂപ വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മംഗല്പാടി താലൂക്ക് ആശുപത്രി, മഞ്ചേശ്വരം സി.എച്ച്.സി എന്നിവയിലേക്ക് മരുന്ന് വാങ്ങല്‍, ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തനം, ഉപകരണങ്ങള്‍ വാങ്ങല്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഒരു കോടി 11 ലക്ഷം രൂപയും, പാലിയേറ്റീവ് പരിചരണത്തിനായി 50 ലക്ഷം രൂപയും വകയിരുത്തി. മുതിര്‍ന്ന പൗരന്മാര്ക്കായി വയോജന പാര്‍ക്ക് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും വനിതകള്‍ക്ക് തൊഴില്‍ പദ്ധതികള്‍ക്ക് പുറമെ സ്ക്കൂളുകളില്‍ നടപ്പിലാക്കുന്ന ഷീ പാഡ് പദ്ധതിയ്ക്കായി 10 ലക്ഷം രൂപയും വകയിരുത്തി.
വിദ്യാഭ്യാസ മേഖലയില്‍ 70 ലക്ഷം രൂപ വകയിരുത്തി. കുട്ടികളുടെ ശാരീരിക ക്ഷമത ഉറപ്പു വരുത്തുന്നതിനും മയക്കു മരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തുകളില്‍ നിന്നും രക്ഷിക്കുന്നതിനുമായി അവരുടെ ശ്രദ്ധ കായിക മേഖലയില്‍ ഉറപ്പു വരുത്തും. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ഏതെങ്കിലും കായിക ഇനത്തില്‍ സമഗ്ര പരിശീലനം ഉറപ്പു വരുത്തുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കും.
ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപ വകയിരുത്തും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ”മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ഒളിമ്പ്യന്‍’ എന്ന പദ്ധതിയ്ക്ക് രൂപം നല്‍കും.പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായും വിദ്യാഭ്യാസത്തിനായും വകയിരുത്തിയ 52 ലക്ഷം രൂപയ്ക്ക് പുറമേ പട്ടികജാതി ഗ്രൂപ്പുകള്‍ക്ക് വാദ്യോപകണങ്ങള്ക്കായി 4 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിന് 22 ലക്ഷം രൂപ വകയിരുത്തി.
പ്രസിഡന്റ് എ.ഷമീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ശീതള സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സരോജ ആര് ബല്ലാള്‍, എന്‍.അബ്ദുല്‍ ഹമീദ്, എ.ഷംസീന, മെമ്പര്‍മാരായ സഫ ഫാറൂഖ്, മൊയ്തീന് കുഞ്ഞി, എം.ടി.ചന്ദ്രാവതി, അനില്‍കുമാര്‍, ബട്ടു ഷെട്ടി, ഫാത്തിമത്ത് സുഹറ, കെ.അശോക, കെ.വി.രാധാകൃഷ്ണ, എം.എല്‍.അശ്വിനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Sorry, there was a YouTube error.