Trending News
തിരുവനന്തപുരം: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമത്തില്‍ പ്രതികരിച്ച് താൻ പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് പിൻവലിച്ചതില്‍ വിശദീകരണവുമായി സുരാജ് വെഞ്ഞാറമൂട്. പോസ്റ്റ് സ്വമേധയാ പിൻവലിച്ചതല്ലെന്ന് സുരാജ് വ്യക്തമാക്കി. കമ്മ്യൂണിറ്റി സ്റ്റാൻഡേര്‍ഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി താൻ പങ്കുവെച്ച പേസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കം ചെയ്‌തതാണെന്നാണ് താരം അറിയിച്ചത്.
Also Read
കലാപകാരികള്‍ രണ്ട് കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലായിരുന്നു സുരാജ് തൻ്റെ പ്രതിഷേധമറിയിച്ചത്. സംഭവത്തിൻ്റെ വാര്‍ത്തയടക്കം ഉള്‍പ്പെടുത്തിയുള്ളതായിരുന്നു താരം പങ്കുവെച്ച പോസ്റ്റ്.
‘മണിപൂരിലെ സംഭവം ആയി ബന്ധപ്പെട്ട് പങ്കു വച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു… ഷെയര്‍ ചെയ്‌തവര്‍ ശ്രദ്ധിക്കുമല്ലോ’- സുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
അതേസമയം പ്രസ്‌തുത സംഭവത്തിൻ്റെ വീഡിയോ നീക്കം ചെയ്യാൻ ട്വിറ്ററിനോട് നിര്‍ദേശിച്ചതായി ദേശീയ വനിതാ കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു (എൻ.സി.ഡബ്ല്യൂ ). ട്വീറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വനിതാ കമ്മീഷൻ അറിയിച്ചത്. ‘രണ്ട് സ്‌ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ നീക്കം ചെയ്യണം. വീഡിയോയില്‍ ഇരകളുടെ ഐഡണ്ടിറ്റി വെളിപ്പെടുന്നുണ്ട്. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്’ എന്നാണ് എൻ.സി.ഡബ്ല്യൂ ട്വീറ്റ് ചെയ്‌തത്. മണിപ്പൂര്‍ സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ മണിപ്പൂര്‍ ഡി.ജി.പിയോട് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
Sorry, there was a YouTube error.