Categories
news

മണിലാലിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെ; ബി.ജെ.പി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് അംഗത്വം നൽകുന്നു: എ. വിജയരാഘവന്‍

പോലീസ് വിശദമായ അന്വേഷണം നടത്തുമ്പോൾ കാര്യങ്ങൾ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ മാത്രമേ റിമാൻഡ് റിപ്പോർട്ട് ഉണ്ടാകുവെന്നും വിജയരാഘവൻ പറഞ്ഞു.

കൊല്ലം ജില്ലയില്‍ നടന്ന മണിലാലിന്‍റെ കൊലപാതകം ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മണി ലാലിൻ്റേത് പാർട്ടി നേരത്തേ തന്നെ രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ഓഫീസിന് മുന്നിൽ സജീവ പ്രവർത്തകൻ കൊല്ലപ്പെട്ടാൽ രാഷ്ട്രീയ വൈരാഗ്യമെന്ന് വേറെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു. ബി.ജെ.പി അക്രമം സംഘടിപ്പിച്ച് അസ്ഥിത്വം ഉറപ്പിക്കുന്നു.

ബി.ജെ.പി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാർട്ടി അംഗത്വം നൽകുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തുമ്പോൾ കാര്യങ്ങൾ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ മാത്രമേ റിമാൻഡ് റിപ്പോർട്ട് ഉണ്ടാകുവെന്നും വിജയരാഘവൻ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *