Categories
local news news

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; മനം കവർന്ന് പൂരക്കളി പ്രദർശനം

കാഞ്ഞങ്ങാട്: കർണാടകയിലെ സോമേശ്വരം മുതൽ കേരളത്തിലെ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിൻ്റെ ആരാധനാ കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവത്തിൻ്റെ രണ്ടാം സുദിനമായ തിങ്കളാഴ്ച രാത്രി പൂരക്കളി പ്രദർശനം അരങ്ങേറി. കാടങ്കോട് നെല്ലിക്കാൽ ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്ര പൂരക്കളി സംഘം എന്നിവരാണ് പൂരക്കളി പ്രദർശനത്തിൽ അരങ്ങിലെത്തി കൈ താളത്തിൻ്റെയും മെയ് വഴക്കത്തിൻ്റെയും ചാരുത വിളിച്ചോതി അരങ്ങിൽ നിറഞ്ഞാടിയത്. നിരവധി ഭക്തജനങ്ങൾ പൂരക്കളി പ്രദർശനം കാണാൻ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ഓരോ പൂരക്കളി സംഘത്തിനും പ്രദർശനം കഴിഞ്ഞയുടെനേ സംഘാടകസമിതിയുടെ വകയായി ക്ഷേത്രം പ്രസിഡണ്ട് കരുണൻ മുട്ടത്ത്, സെക്രട്ടറി നാരായണൻ പുതിയടവൻ, ട്രഷറർ കുഞ്ഞിക്കണ്ണൻ ആക്കോട്ട് ആഘോഷകമ്മിറ്റി ചെയർമാൻ ശശി കൊക്കോട്ട് കൺവീനർ നാരായണൻ മൂത്തൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അശോകൻ വെങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിൽ അനുമോദനവും ഉപഹാരരങ്ങളും നൽകി. പാട്ടുത്സവ ആഘോഷ പരിപാടികൾ നവംബർ 22ന് സമാപിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest