Categories
local news news trending

കുട്ടിച്ചി പുഴയോരത്തും കണ്ടൽ തൈകൾ വളരും; പരിസ്ഥിതി ദിനത്തിൽ കണ്ടൽ നടീൽ പദ്ധതിക്ക് തുടക്കം

കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനും കണ്ടൽ കാടുകൾ

കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തും കണ്ണൂർ കണ്ടൽ പ്രൊജക്ടും സംയുക്തമായി മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ടൽ നടീൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ബാവ പദ്ധതി കുട്ടിച്ചി പുഴയോരത്ത് കണ്ടൽ തൈകൾ നട്ട് ഉദ്‌ഘാടനം ചെയ്‌തു.

പഞ്ചായത്തിലെ പുഴയോരത്തെ മണ്ണൊലിപ്പ് തടയുന്നതിനും പുഴയിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനും കണ്ടൽ കാടുകൾ സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

വാർഡ് മെമ്പർ മാടമ്പില്ലത്ത് ഷുക്കൂർ സ്വാഗതം പറഞ്ഞു. വൈസ്. പ്രസിഡന്റ് ഇ.എം ആനന്ദവല്ലി അധ്യക്ഷനായി. നവകേരളം കോ- ഓർഡിനേറ്റർ ദേവരാജൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ ടി.എസ് നജീബ്, വാർഡ് മെമ്പർ എ.വി ശശിധരൻ, എം.ജി.എൻ.ആർ.ഇ.ജി.എ അക്രഡിറ്റഡ് എഞ്ചിനീയർ ശ്യാമിലി.പി, ഓവർഡിയർ സാജിദ് എ.ജി, കണ്ണൂർ കണ്ടൽ പ്രോജക്ട് ഫീൽഡ് ഓഫീസർമാരായ വിമൽ, ഭരത് തൊഴിലുറപ്പ് വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമിറ്റി അംഗങ്ങൾ, മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest