Categories
entertainment Kerala news tourism

മംഗളൂരു- രാമേശ്വരം എക്‌സ്‌പ്രസ് ആരംഭിക്കും; കണ്ണൂർ- ബംഗളൂരു എക്‌സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടും, തീരുമാനം ഉടൻ ഉണ്ടായേക്കും

തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ഉപകാര പ്രദമായിരിക്കും മംഗളൂരു– രാമേശ്വരം എക്‌സ്‌പ്രസ്

കാഞ്ഞങ്ങാട് / കാസർകോട്: മലബാറിലെ യാത്രക്കാരുടെ ദീർഘകാല പ്രതീക്ഷയായ മംഗളൂരു- രാമേശ്വരം എക്‌സ്‌പ്രസ് ആരംഭിക്കാനുള്ള സാധ്യത തെളിഞ്ഞു. ഇന്നലെ ബംഗളൂരുവിൽ നടന്ന റെയിൽവെ ടൈംടേബിൾ കമ്മിറ്റി മംഗളൂരു- രാമേശ്വരം ട്രെയിനിനെ ടൈം ടേബിളിൽ ഉൾപ്പെടുത്തി. പളനി തീർത്ഥാടകർക്കും കൊടൈക്കനാലിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്കും ഏറെ ഉപകാര പ്രദമായിരിക്കും മംഗളൂരു– രാമേശ്വരം എക്‌സ്‌പ്രസ്.

നിലവിൽ കണ്ണൂരിൽ നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്ക് പോകുന്ന എക്‌സ്‌പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാനും ടൈം ടേബിൾ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മംഗളൂരു- കോഴിക്കോട് എക്‌സ്‌പ്രസ് (പഴയ പാസഞ്ചർ) പാലക്കാട്ടേക്ക് നീട്ടാനുള്ളതാണ് മറ്റൊരു തീരുമാനം. ടൈം ടേബിൾ കമ്മിറ്റി തീരുമാനം റെയിൽവെ ബോർഡ് അംഗീകരിക്കുന്നതോടെ സർവ്വീസ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *