Categories
entertainment health news

പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പെട്ടു; മമ്മൂക്കയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികിത്സാ ചെലവിലേക്ക് ഒരു തുക ഇപ്പോള്‍ താങ്കള്‍ ഉള്ള ആശുപത്രിയില്‍ അടക്കുവാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്; വൈറലായ കമന്റ്

കൊച്ചി: മമ്മുട്ടി എന്ന മഹാ നടൻ മറ്റുള്ളവരെ സഹായിക്കുന്നവരിൽ ഒരു പടി മുന്നിലാണ്. സിനിമാ മേഖലയിലുള്ളവർക്ക് സാമ്പത്തികമായും അല്ലാതെയും സഹായിക്കാറുണ്ട്. കൂടാതെ മറ്റു സന്നദ്ധ പ്രവർത്തകരുമായി ഒരുമിച്ചുള്ള ചികിത്സാ സഹായവും നൽകിവരുന്നു. ഇതിനിടെയാണ് കൗതുകമുണർത്തുന്ന ഒരു സഹായ അഭ്യർത്ഥന മമ്മുക്കയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമെന്റായി വന്നത്. എറണാകുളം സ്വദേശിയായ ജയകുമാര്‍ തന്‍റെ ദയനീയാവസ്ഥ വിവരിച്ചുകൊണ്ടുള്ള ചികിത്സാ സഹായ അഭ്യർത്ഥനയായിരുന്നു കമെന്റായി അയച്ചത്. ‘എന്‍റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ ഒരു ചെറിയ മുറിയില്‍ ആണ് താമസം. എന്‍റെ രണ്ടു കിഡ്നിയും തകരാറിലാണ്….’ എന്നിങ്ങനെ തുടങ്ങുന്ന കുറിപ്പില്‍ ചികിത്സിക്കുന്ന ഡോക്ടറെക്കുറിച്ചും ആശുപത്രിയെക്കുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉണ്ടായിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട മമ്മുട്ടി ഉടൻ തന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയിലുള്ള റോബര്‍ട്ടിനോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. സംഭവം ശരിയെന്ന് മനസ്സിലാക്കിയ റോബർട്ട് ജയകുമാറിന് കമന്‍റായിത്തന്നെ മറുപടിയും നൽകി. ‘പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പെട്ടു. മമ്മൂക്കയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികിത്സാ ചെലവിലേക്ക് ചെലവിനായി ഒരു തുക ഇപ്പോള്‍ താങ്കള്‍ ഉള്ള ആശുപത്രിയില്‍ അടക്കുവാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്……’ ഇത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *