Categories
national news

തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സുഹൃത്തിന് മുന്നിൽ മലയാളി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു; 5 പേർ പിടിയിൽ

വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ 20 കാരിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻ്റെ മുന്നില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കത്തി ചൂണ്ടിയാണ് യുവതിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കാഞ്ചീപുരം ജില്ലയിലാണ് സംഭവം.

കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഇപ്പോള്‍ ഒളിവിലാണ്. ആറാമത്തെ ആള്‍ക്കായി അന്വേഷണം നടത്തിവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *