Categories
news

ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിന്‍റെ കൊലപാതകം; മെറിൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; ചോരയിൽ കുളിച്ച് പിടയുമ്പോഴും ദയയില്ലാതെ ഭർത്താവ്

കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ് യുവതി. മെറിനും ഭര്‍ത്താവും കുറച്ച്‌ കാലമായി അകന്ന് കഴിഞ്ഞ് വരികയായിരുന്നു.

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് മെറിൻ ജോയ് കൊല്ലപ്പെട്ടത് അതിദാരുണമായി. ക്രൂരമായി കുത്തി പരുക്കേല്‍പ്പിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മെറിന്‍ വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങാനായി പാര്‍ക്കിങ് സ്ഥലത്ത് എത്തിയ മെറിനെ അവിടെ കാത്ത് നില്‍ക്കുകയായിരുന്ന ഭർത്താവ് നെവിന്‍ ആക്രമിക്കുകയായിരുന്നു.

കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ 17 തവണ മെറിനെ കുത്തി. കുത്തേറ്റ് നിലത്ത് വീണ മെറിന്‍റെ ശരീരത്തിലൂടെ നെവിന്‍ കാര്‍ ഓടിച്ചു കയറ്റി. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ കുറേ കാലമായി മെറിന്‍ മിയാമിയില്‍ താമസിച്ച്‌ വരികയായിരുന്നു.

കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ് യുവതി. മെറിനും ഭര്‍ത്താവും കുറച്ച്‌ കാലമായി അകന്ന് കഴിഞ്ഞ് വരികയായിരുന്നു. ഇരുവര്‍ക്കും നോറ എന്ന് പേരുള്ള രണ്ട് വയസുള്ള ഒരു മകളുണ്ട്. കുടുംബകലഹമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍വച്ച്‌ ഇരുവരും വഴക്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

കൊലയ്ക്ക് ശേഷം സംഭവസ്ഥലത്തുനിന്നു പോയ നെവിന് എന്ന ഫിലിപ്പ് മാത്യുവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ചോരയില്‍ കുളിച്ചു വേദനകൊണ്ട് പുളയുമ്പോഴും മെറിന്‍ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ട് എന്നെ കൊല്ലരുത് എന്നായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest