Categories
entertainment news

റീല്‍സ് ചിത്രീകരണമായിരുന്നു ലക്ഷ്യം; മഹീന്ദ്ര ഥാറുമായി കടലിലിറങ്ങി, പിന്നീട് സംഭവിച്ചത്..

പോലീസ് 2 പേർക്കെതിരെ കേസെടുത്തു.

അഹമ്മദാബാദ്: റീല്‍സ് ചിത്രീകരണത്തിനായി രണ്ട് മഹീന്ദ്ര ഥാര്‍ എസ്‌.യു.വി വാഹനം ഓടിച്ച് കടലിലിറക്കിയ യുവാക്കള്‍ക്ക് എട്ടിൻ്റ പണി കിട്ടി. ചിത്രീകരണത്തിനിടെ വാഹനം കടലില്‍ കുടുങ്ങി. കടല്‍ ക്ഷോഭിച്ച്‌ നില്‍ക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ സാഹസികത. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം ഉടൻ പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടത്തോടെ യുവാക്കളുടെ സാഹസം കുന്നുകയറി എന്നുവേണം പറയാൻ. സ്ഥലത്തെത്തിയ പോലീസ് 2 പേർക്കെതിരെ കേസെടുത്തു.

പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിനും അപകടം വരുത്തും വിധം വാഹനം ഓടിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് വാഹനം പിന്നീട് കരക്കെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്‌. റീലിസിനും മറ്റുമായി റോഡിലൂടെ സാഹസം കാട്ടിയ വോളോഗർമാർക്കെതിരെ കേരളത്തിൽ കേസെടുത്തതും ലൈസൻസ് റദ്ധാക്കിയതും നാം അറിഞ്ഞവരാണ്. റീലിസ് ഷൂട്ടിനിടെ സാഹസം കാണിച്ച് നിരവധി യുവതി യുവാക്കളാണ് ഇന്ത്യയിൽ മരിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *