Categories
local news news

പള്ളികൾ തകർക്കുമെന്ന വിദ്വേഷ പ്രചരണം; റിയാസ് മൗലവി വധക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തണം: കല്ലട്ര മാഹിൻ ഹാജി

പള്ളികൾ തകർക്കുമെന്ന പേരിലാണ് വ്യാപകമായി വർഗ്ഗീയ പോസ്റ്റ് പ്രചരിക്കുന്നത്.

കാസർകോട്: കാസർകോട് ജില്ലയിലെ പള്ളികൾ ബോംബിട്ട് തകർക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഭീഷണി മുഴുക്കിയ റിയാസ് മൗലവി വധക്കേസ് പ്രതിക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പ്രസ്‌താവിച്ചു.

വ്യാപകമായി പ്രചരിപ്പിക്കുന്ന വർഗ്ഗീയ വിദ്വേഷ പോസ്റ്റിട്ടവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം കാസർകോട്ടെ പള്ളികൾ തകർക്കുമെന്ന പേരിലാണ് വ്യാപകമായി വർഗ്ഗീയ പോസ്റ്റ് പ്രചരിക്കുന്നത്.

ജില്ലയുടെ സമാധാനം തകർക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പോസ്റ്റിട്ടവരെ കാപ്പ ചുമത്തി ജയിലിലടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനത്തോടെ ജീവിക്കുന്ന കാസർകോടിനെ വീണ്ടും ആക്രമണത്തിലേക്ക് തള്ളി വിടാനാണ് ചില ശക്തികൾ ശ്രമിക്കുന്നത് പോലീസ് ജാഗ്രത പാലിക്കുകയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. റിയാസ് മൗലവി വധക്കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത് റിയാസ് മൗലവി വധക്കേസ് പുനരന്വേഷണം നടത്തണമെന്നും മാഹിൻ ഹാജി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *