Categories
മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അനുവദിക്കണം; സി.പി.ഐ.എം അജാനൂർ ലോക്കൽ സമ്മേളനം
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
വെള്ളിക്കോത്ത്: മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്ന് സി.പി.ഐ.എം അജാനൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മുതിർന്ന പാർട്ടി അംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ പതാക ഉയർത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി മനോജ് കുമാർ കാരക്കുഴി അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വി.വി.തുളസി പ്രവർത്തന റിപ്പോർട്ടും എ.വി രക്തസാക്ഷി പ്രമേയവും വി ഗിനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.അപ്പുക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പൊക്ലൻ, മൂലക്കണ്ടം പ്രഭാകരൻ, കാറ്റാടി കുമാരൻ, ദേവി രവീന്ദ്രൻ, ശിവജി വെള്ളിക്കോത്ത്, കെ.സബീഷ് എന്നിവർ സംസാരിച്ചു. 15 അംഗ ലോക്കൽ കമ്മിറ്റിയിൽവി. വി തുളസിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംഘാടകസമിതി ചെയർമാൻ ടി.പി രാജേഷ് സ്വാഗതം പറഞ്ഞു. തുടർന്ന് വളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
Sorry, there was a YouTube error.