Categories
പാക്കത്തപ്പൻ മഹാദേവ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു
Trending News


പള്ളിക്കര: ഒരു നാടിൻ്റെ മുഴുവൻ ചൈതന്യം കുടികൊള്ളുന്ന പാക്കത്തപ്പൻ മഹാദേവ ക്ഷേത്രത്തിലെ ശ്രീഭൂതബലി നൃത്തോത്സവം ജനുവരി 3- 4 വെള്ളി ശനി ദിവസങ്ങളിലായി ഭക്തിപൂർവ്വം നടക്കുകയാണ്. ഉത്സവ ആഘോഷത്തിൻ്റെ ഭാഗമായി പാക്കം കണ്ണംവയൽ അമ്പലത്തിങ്കാൽ വൈകുണ്ഠഗിരി വിഷ്ണുക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട കലവറ നിറക്കൽ ഘോഷയാത്ര പാക്കത്തപ്പൻ മഹാദേവ ക്ഷേത്രത്തിൽ എത്തി സമർപ്പണം നടന്നു. നിരവധി ഭക്തജനങ്ങൾ കലവറ നിറക്കൽ ഘോഷയാത്രയിൽ അണിചേർന്നു. കലവറ ഘോഷയാത്രയിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും മറ്റുള്ളവർക്കും ചരൽക്കടവ് തഖ്വ മസ്ജിദിൻ്റെ വകയായി പ്രവർത്തകർ സംഭാരം വിതരണം ചെയ്തത് മത മൈത്രി സന്ദേശം വിളിച്ചോതി. വൈകീട്ട്, 15 ലക്ഷം രൂപ ചെലവിൽ ക്ഷേത്രത്തിൽ പുതുതായി പണിത നടപ്പന്തൽ സമർപ്പണ കർമ്മവും നടന്നു. തുടർന്ന് വിവിധ പൂജാദികളും ഭജനയും അത്താഴ പൂജയും പാക്കത്തപ്പൻ കലാക്ഷേത്ര അവതരിപ്പിച്ച നൃത്താർച്ചനയും അരങ്ങേറി. ശനിയാഴ്ച വിവിധ പൂജാദികളും തുലാഭാരവും ശിവ സഹസ്രനാമവും ഉച്ചപൂജ, ശ്രീഭൂതബലി, എഴുന്നള്ളത്ത്, പ്രസാദ വിതരണം, അന്നദാനം സർവ്വൈശ്വര്യ വിളക്ക് പൂജ, തായമ്പക ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, വസന്തപൂജ, തിടമ്പ് നൃത്തം എന്നിവയും നടക്കും. ജനുവരി 5 ഞായറാഴ്ച രാവിലെ 10 മണിക്ക് ഉത്സവ ആഘോഷത്തോടനുബന്ധിച്ചുള്ള ഗുളികൻ തെയ്യക്കോലവും ഉണ്ടാകും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ. നാരായണൻ നായർ മുല്ലച്ചേരി വീട്, സെക്രട്ടറി കുഞ്ഞിവളപ്പ് കുഞ്ഞിക്കണ്ണൻ, ട്രഷറർ ടി. കുഞ്ഞികൃഷ്ണൻ നായർ, വൈസ് പ്രസിഡണ്ട് കെ. മധുസൂദനൻ നായർ സ്വരലയ, ജോയിന്റ് സെക്രട്ടറി. കരുണാകരൻ കുളിയൻ മരത്തിങ്കാൽ ആഘോഷ കമ്മിറ്റി ചെയർമാൻ ടി. കുഞ്ഞിക്കണ്ണൻ നായർ കൺവീനർ കെ. പ്രിയേഷ് മാസ്റ്റർ, ട്രഷറർ രാധാകൃഷ്ണൻ നന്ദനം, മാതൃസമിതി പ്രസിഡണ്ട് രഞ്ജിനി ബാരയിൽ വീട്, സെക്രട്ടറി സുലോചന ടീച്ചർ, ട്രഷറർ ചിത്രലേഖ നാരായണൻ എന്നിവർ നേതൃത്വം വഹിച്ചു.

Sorry, there was a YouTube error.