Categories
മടിയൻ കൂലോം ക്ഷേത്ര നവീകരണം; മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം ഫണ്ട് കൈമാറി
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പി.വി അൻവർ തൃണമൂൽ കോണ്ഗ്രസില് ചേർന്നു; പിണറായി സർക്കാരിനെ താഴെ ഇറക്കുകയാണ് പ്രധാനമെന്ന് നിലമ്പൂർ എം.എൽ.എ
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ അതി പുരാതന ക്ഷേത്രമായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിവിധ ക്ഷേത്രങ്ങളുടെയും കഴകങ്ങളുടെയും തറവാടുകളുടെയും മറ്റ് ഭക്തജനങ്ങളുടെയും കൂട്ടായ്മയിൽ പുരോഗമിച്ച് വരികയാണ്. നവീകരണ പ്രവർത്തികൾക്കായി മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൻ്റെ വകയായുള്ള ഫണ്ട് കൈമാറൽ മടിയൻ കൂലോം ക്ഷേത്രത്തിൽ വച്ച് നടന്നു. മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികൻ വായിക്കര വിജയൻ കാരണവരിൽ നിന്നും മടിയൻ കൂലോം ക്ഷേത്ര ട്രസ്റ്റ് ബോർഡ് ചെയർമാൻ വി.എം. ജയദേവൻ ഫണ്ട് ഏറ്റുവാങ്ങി. മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര സ്ഥാനികൻ ആക്കോടൻ ബാലകൃഷ്ണൻ അന്തി തിരിയൻ, പ്രസിഡണ്ട് കരുണൻ മുട്ടത്ത്, സെക്രട്ടറി പുതിയടത്ത് നാരായണൻ, ട്രഷറർ ആക്കോടൻ കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡണ്ട് വിജയൻ മുട്ടത്ത്, മടിയൻ കൂലോം ക്ഷേത്ര ട്രസ്റ്റ് ബോർഡ് മെമ്പർമാരായ എൻ.വി.ബേബി രാജ്, വി.നാരായണൻ, എ.വി.അശോകൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.ബാലകൃഷ്ണൻ വെള്ളിക്കൊത്ത്, തോക്കാനം ഗോപാലൻ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പി.വി.വിജയൻ, ടി.വി. തമ്പാൻ, ബാബു മയൂരി, എം. നാരായണൻ, ഭാസ്കരൻ കുതിരുമ്മൽ എന്നിവർ സംബന്ധിച്ചു.
Sorry, there was a YouTube error.