Categories
Kerala local news trending

സി.പി.ഐ.എം നേതാവ് ബി.ജെ.പിയിലേക്ക്; കേരളത്തിലെ ഇടത് കോട്ടകളിൽ വിയോജിപ്പ് കൂടുന്നു; സഹികെട്ട് പാർട്ടി അംഗങ്ങൾ ചെയ്യുന്നത്..

തിരുവനന്തപുരം: സി.പി.ഐ.എം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. നാളെ രാവിലെ 10.30 ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങുമെന്ന് സൂചന. 42 വർഷം പ്രസ്ഥാനത്തിനുവേണ്ടി നിന്നിട്ട് തന്നെ ഒന്നുമല്ലാതാക്കിക്കളഞ്ഞുവെന്നും താൻ പോയാൽ മകൻ മാത്രമല്ല, ഒരു വിഭാഗം ആളുകൾ ഒപ്പം വരുമെന്നും മധു മുല്ലശ്ശേരി വ്യക്തമാക്കി. വ്യക്തമായി ആലോചിച്ച ശേഷമാണ് ബി.ജെ.പിയിൽ അംഗത്വമെടുക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബി.ജെ.പി അംഗത്വമെടുക്കുന്നതെന്നും മധു വ്യക്തമാക്കിയിട്ടുണ്ട്. ഇടത് പാർട്ടി പ്രവർത്തകരിൽ ഏകാധിപതി പ്രവണത കൂടിയതും മറ്റുള്ളവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതും കാരണം നിരവധി പാർട്ടി പ്രവർത്തകർ ഇപ്പോൾ അസ്വസ്ഥരാണ്. ഇവരിൽ ചിലർ പാർട്ടി നേത്യത്വത്തിന് നേരെ പ്രതികരിക്കുന്നു. ചിലർ പാർട്ടി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. സി.പി.ഐ.എം സമ്മളനങ്ങളിൽ പോലും വലിയ ഉൾപ്പോര് നടക്കുന്നതാണ് കേരളം കാണുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest