Categories
ദേശീയ അധ്യാപക ദിനത്തിൽ അധ്യാപന രംഗത്ത് നാലര പതിറ്റാണ്ട് പൂർത്തിയാക്കിയ ടി. മാധവൻ മാസ്റ്ററെ ആദരിച്ച് ശിഷ്യർ
Trending News
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു
ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് കുടുംബ സംഗമം ഡിസംബർ 24 ന്; ലോഗോ പ്രകാശനം ചെയ്തു
അധ്യാപികയും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെ
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സമാന്തര വിദ്യാഭ്യാസ രംഗത്ത് നാലര പതിറ്റാണ്ട് പൂർത്തിയാക്കിയ തക്ഷശില മാധവൻ മാസ്റ്ററെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു. ദേശീയ അധ്യാപക ദിനത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധികളായി സുമേഷ് കൂഞ്ഞങ്ങാട്, വിനീത് വാണിയംപാറ, നിതീഷ് വാണിയമ്പാറ എന്നിവർ വെള്ളിക്കോത്ത് സ്ഥാപനത്തിൽ എത്തിയാണ് ടി. മാധവൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് ഉപഹാരം നൽകി. വിനീത് വാണിയംപാറ അധ്യക്ഷത വഹിച്ചു. നിതീഷ് വാണിയംപാറ ആദര ഭാഷണം നടത്തി. ആദരവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ടി. മാധവൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. സുമേഷ് കൂഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.
Sorry, there was a YouTube error.