Categories
local news news

വയനാടിനായ് ഓട്ടോ തൊഴിലാളികൾ ആശ്വാസ യാത്ര നടത്തി

അജാനൂർ: വയനാട് ഉരുൾപ്പൊട്ടലിൽ സർവതും നഷ്ടപ്പെട്ട ദുരിത ബാധിതരെ സഹായിക്കാൻ ഓട്ടോറിക്ഷ തൊഴിലാളികൾ ആശ്വാസ യാത്ര നടത്തി. തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം തലപ്പാടി മുതൽ ജില്ലാ അതിർത്തിയായ തൃക്കരിപ്പൂർ വരെയുള്ള ആയിരക്കണക്കിന് സി ഐ.ടി.യു ഓട്ടോ തൊഴിലാളികളാണ് ഈ ഉദ്യമത്തിൽ പങ്കെടുത്തത്. കാഞ്ഞങ്ങാട് ഏരിയയിലെ അജാനൂർ ഡിവിഷനിലെ വെള്ളിക്കോത്ത്,ചാമണ്ഡിക്കുന്ന്,മഡിയൻ,രാമഗിരി,മാണിക്കോത്ത്,മൻസൂർ,നോർത്ത് കോട്ടച്ചേരി,പത്മ,കുശവൻകുന്ന് എന്നീ യൂണിറ്റുകളിലെ തൊഴിലാളികൾ രാവിലെ മുതൽ വൈകീട്ട് വരെ നടത്തിയ ആശ്വാസ യാത്രയിൽ കിട്ടിയ ഒരു ദിവസത്തെ വേദനമാണ് വയനാട് പുനരധിവാസത്തിനായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.

വെള്ളിക്കോത്ത് ഓട്ടോ സ്റ്റാൻ്റിൽ വെച്ച് നടന്ന ചടങ്ങിൽ അജാനൂർ ഡിവിഷൻ പ്രസിഡണ്ട് പി.ആർ രാജു അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് എം.പൊക്ലന് ഡിവിഷൻ സെക്രട്ടറി ഉണ്ണി പാലത്തിങ്കാൽ തുക കൈമാറി. ഏരിയ ജോയിൻ്റ് സെക്രട്ടറി സരസൻ പെരളം,ഏരിയ കമ്മറ്റി അംഗം രാജീവൻ കണ്ണികുളങ്ങര, ഡിവിഷൻ കമ്മറ്റി അംഗങ്ങളായ ഹരീഷ് ആനവാതുക്കൽ,കൊട്ടൻ കുഞ്ഞി അടോട്ട്,സജേഷ് ചാമണ്ഡിക്കുന്ന്,വിജേഷ് പത്മ,സുജിത്ത് കുശവൻ കുന്ന്,പ്രജിത്ത് മാണിക്കോത്ത് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *