Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കേരളത്തില്‍ സിഎജി റിപ്പോര്‍ട്ടില്‍ ഇ.ഡി അന്വേഷണം നടത്തുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എം. സ്വരാജ് എം.എല്‍.എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് പരാതി നല്കി. സഭാ ചട്ടം 154 പ്രകാരം അവകാശ ലംഘനം ചൂണ്ടിക്കാണിച്ചാണ് എം. സ്വരാജ് പരാതി നല്‍കിയത്.
Also Read
സഭയില്‍ വെച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിലുള്ള അന്വേഷണം നിയമസഭയുടെ അവകാശത്തിനുമേല്‍ ഏജന്‍സി കടന്നുകയറുന്നത് നോക്കിയിരിക്കാനാവില്ലെന്ന് സ്വരാജ് പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട ധനമന്ത്രിയെ ന്യായീകരിച്ച സ്വരാജ് സംസ്ഥാന താത്പര്യം സംരക്ഷിക്കാന്‍ അസാധാരണമായ ചില നടപടി വേണ്ടിവരുമെന്ന് പറഞ്ഞു. പോലീസ് നിയമഭേദഗതിയില്‍ മാറ്റം വരുത്തണമെന്നും ആശങ്കകള്‍ ഗൗരവമായി പരിഗണിക്കണമെന്നും എം.സ്വരാജ് കൂട്ടിച്ചേര്‍ത്തു.
Sorry, there was a YouTube error.