Categories
local news news

തദ്ദേശസ്ഥാപനങ്ങളിൽ അസിസ്റ്റൻറ് എൻജിനീയർമാരുടെ എം പാനൽ പട്ടിക തയ്യാറാക്കുന്നു

കാസര്‍കോട്: ജില്ലാ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള എം-പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യു ഡിവിഷന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, വിദ്യാനഗര്‍ പി.ഒ 671123 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 30 നകം ലഭ്യമാക്കണം.  
ഫോണ്‍ : 8547266770
ഇമെയില്‍ ഐ ഡി – eelsgd@gmail.com

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest