Categories
എം. കർത്തമ്പു അനുസ്മരണം നടന്നു
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാഞ്ഞങ്ങാട്: അജാനൂരിലും പരിസരപ്രദേശങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പടുത്തുയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയും,പാർട്ടി മുൻ ഏരിയ കമ്മിറ്റി അംഗവും,അജാനൂർ പഞ്ചായത്തിൻ്റെ മുൻ പ്രസിഡണ്ടുമായിരുന്ന എം കർത്തമ്പുവിൻ്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണ പരിപാടിയും സി.പി. ഐ.എം അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിക്കോത്ത് അഴീക്കോടൻ ക്ലബ്ബ് പരിസരത്ത് വച്ച് നടന്നു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ.രാജ് മോഹനൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം വെള്ളിക്കോത്ത് ബ്രാഞ്ച് സെക്രട്ടറി അനീഷ് ആലിങ്കാൽ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരൻ,ശിവജി വെള്ളിക്കോത്ത്,അജാനൂർ ലോക്കൽ സെക്രട്ടറി വി.വി.തുളസി,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ,പി.മനോജ് കാരക്കുഴി എ.ദാമോദരൻ എന്നിവർ സംസാരിച്ചു. തെരുവത്ത് ബ്രാഞ്ച് സെക്രട്ടറി കെ.വി.രാജീവൻ സ്വാഗതം പറഞ്ഞു. കെ.കർത്തമ്പുവിൻ്റെ ഒന്നാം ചരമ വാർഷികത്തിൻ്റെ ഭാഗമായി രാവിലെ നടന്ന പ്രഭാത ഭേരിയിൽ ഏരിയ കമ്മിറ്റിയംഗം ശിവജി വെള്ളിക്കോത്ത് പതാക ഉയർത്തി.
Sorry, there was a YouTube error.