Categories
ഒറിജിനലില്‍ നിന്ന് വ്യത്യാസങ്ങളൊന്നും വരുത്താതെ “ലൂസിഫര്‍” തെലുങ്കിലേക്ക്; ചിത്രീകരണം അടുത്ത വർഷം
ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Trending News
മോഹൻലാലിന്‍റെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം “ലൂസിഫറി”ന്‍റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള പുതിയ വർത്തകളാണിപ്പോൾ പുറത്ത് വരുന്നത് . സുജീത്ത് ഈ സിനിമ സംവിധാനം ചെയ്യും എന്നായിരുന്നു ആദ്യമെത്തിയ റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോൾ സംവിധായകന്‍ വി.വി വിനായക് ആണ് ലൂസിഫര്‍ ഒരുക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ആദി, ബണ്ണി, ബദ്രിനാഥ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിനായക്.
Also Read
ടാഗോര്‍, ഖൈദി നം. വണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനായകും ചിരഞ്ജീവിയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. ലൂസിഫര്‍ ഒറിജിനലില്‍ നിന്ന് വ്യത്യാസങ്ങളൊന്നും വരുത്താതെയാണ് റീമേക്ക് ഒരുക്കുന്നതെന്നാണ് സൂചന. ബംഗ്ലൂരുവിലെത്തി ചിരഞ്ജീവിയെ കണ്ട ശേഷം സംവിധായകന്‍ ഈ പ്രൊജക്ട് വളരെയധികം ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
ചിരഞ്ജീവി തന്‍റെ 152-ാമത്തെ ചിത്രം “ആചാര്യ”യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി 2021 ഫെബ്രുവരിയോടെ ലൂസിഫര്‍ റീമേക്ക് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം .ലൂസിഫറിൽ വില്ലനായെത്തിയത് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് ആയിരുന്നു .അതെ സമയം തെലുങ്ക് റീമേക്കില്‍ വില്ലന്‍ വേഷത്തില്‍ നടന്‍ റഹ് മാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വിവേക് ഓബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Sorry, there was a YouTube error.