Categories
channelrb special international news trending

അമേരിക്കയെ വിറപ്പിച്ച് കാട്ടുതീ; 29,000 ലധികം ഏക്കർ സ്ഥലവും 5000-ലധികം കെട്ടിടങ്ങളും കത്തിനശിച്ചു; ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്; മരണ സംഖ്യ കൂടുന്നു

അമേരിക്ക: അമേരിക്കയെ വിറപ്പിച്ച് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ഇതിനകം മരിച്ചവരുടെ എണ്ണം 10 ആയി. മരണ സംഖ്യ കൂടുന്നു. ലോസ് ഏഞ്ചൽസിലുടനീളമുള്ള കാട്ടുതീയിൽ നിരവധി വീടുകൾ, കാറുകൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെ 5,000-ലധികം കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാട്ടുതീയാണ്‌ പടരുന്നത്. തീ ഇതുവരെ നിയന്ത്രണവിദേയമാക്കാൻ അമേരിക്കക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. തീ പടരുന്നത് തുടരുകയാണ്. അതിനാൽ തന്നെ സുപ്രധാന കമ്മ്യൂണിക്കേഷൻ ടവറുകളുടെ ആസ്ഥാനമായ മൗണ്ട് വിൽസൺ കാര്യമായ അപകടസാധ്യത നേരിടുന്നുണ്ട്.

കൂടാതെ അതിസമ്പന്നരും സിനിമാ താരങ്ങളും താമസിക്കുന്ന മേഖലകളിലടക്കം തീ പടർന്നു. ഇവരെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. വുഡ്‌ലാൻഡ് ഹിൽസിലെ തീപിടുത്തവും വലിയ നാശം വിതച്ചു. വന മേഖലയിലുണ്ടായ സാന്താ അന എന്ന കാറ്റാണ് തീ പിടിത്തത്തിന് കാരണം. ഇതുവരെ തീ അണയ്ക്കാൻ സാധിക്കാത്തത് പുതിയ ഇടങ്ങളിലേക്ക് തീ ആളിപ്പടരാൻ കാരണമാകുന്നു. കൂടുതൽ നാശനഷ്ടങ്ങൾക്ക് ഭീഷണിയായി സാന്താ അന കാറ്റ് വീണ്ടും വീശുമെന്ന മുന്നറിയിപ്പും ഭീതി ഉയർത്തുകയാണ്. തീപിടിത്തത്തിൽ ഇതിനകം 29,000 ലധികം ഏക്കർ സ്ഥലം കത്തിനശിച്ചു, ഒരുലക്ഷത്തിൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കാട്ടുതീ കാരണം കാലിഫോർണിയയിലെ ഇൻഷുറൻസ് വ്യവസായം തന്നെ കടുത്ത വെല്ലുവിളികൾ നേരിടുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest