Categories
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍
വിവിധ കേസുകളിലായി 88 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1446 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Trending News
കാസർകോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ 21 ന് 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-6, കുമ്പള-4, കാസര്‍കോട്-12, വിദ്യാനഗര്‍-13, ബദിയടുക്ക-12, ബേഡകം-4, ആദൂര്‍-8, അമ്പലത്തറ-1, ബേക്കല്‍-9, ഹോസ്ദുര്‍ഗ്-3, നീലേശ്വരം-3, ചന്തേര-8, ചിറ്റാരിക്കാല്‍-4, വെള്ളരിക്കുണ്ട്-4, രാജപുരം-4, മേല്‍പ്പറമ്പ-53 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
Also Read
വിവിധ കേസുകളിലായി 88 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1446 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 1864 പേരെ അറസ്റ്റ് ചെയ്തു. 628 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Sorry, there was a YouTube error.