Categories
ലോക്ക് ഡൌൺ കാലത്തുനടന്ന ഒളിച്ചോട്ടം സോഷ്യൽ മീഡിയയിൽ വൈറൽ; ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനെത്തേടി യുവതി യാത്ര ചെയ്തത് 44 കിലോമീറ്റര്‍
മഞ്ചേരി ഇന്‍സ്പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു.
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സംഭവം സത്യമാണ്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനെത്തേടി യുവതി പോയത് കാമുകന്റെ വീട്ടിലേക്കാണ്. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് കഥയിലെ നായകനും നായികയും. യുവതി പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി. യുവാവ് ഇലക്ട്രീഷ്യനും. വീട്ടുകാരെ വിശ്വാസമില്ലാത്തതോടെയാണ് ഒളിച്ചോട്ടത്തിന് മുതിര്‍ന്നത്. വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന സംശയത്തില്‍ യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി.
Also Read
വഴിനീളെ പോലീസിന്റെ വാഹന പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകള്‍ പറഞ്ഞു രക്ഷപ്പെട്ടു. മരുന്നു വാങ്ങാനും സാധനം വാങ്ങാനും എന്ന പല വിധ കഥകള്‍ പറഞ്ഞു. കേരളത്തിന്റെ അതിര്‍ത്തിയില്‍ അങ്ങനെ യുവതി എത്തി. 44 കിലോമീറ്റാണ് മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്ക് എത്തിയത്. ഒന്നര മണിക്കൂര്‍ യാത്രകൊണ്ട് സാധാരണ ഇവിടെ എത്താം. മലപ്പുറത്തെ കോവിഡുകാലത്ത് പോലീസിന്റെ വാഹന പരിശോധന ശക്തമാണ്. എന്നാല്‍ യുവതി ആയതു കൊണ്ട് തന്നെ പറഞ്ഞത് വിശ്വസിച്ച് പോലീസുകാര്‍ വിട്ടു. ഇങ്ങനെയാണ് കോവിഡുകാലത്ത് 44 കിലോമീറ്റര്‍ യുവതി താണ്ടിയത്.
ജില്ലാ അതിര്‍ത്തികളൊന്നും കടക്കേണ്ടതില്ലാത്തും തുണയായി. അങ്ങനെ കാമുകന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കണ്ട് 20-കാരന്റെ വീട്ടുകാരും ഞെട്ടി. താന്‍ ഇനി ഒരിടത്തും പോകില്ലെന്നും അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രണയം തുടങ്ങിയതെങ്കിലും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. കോവിഡ് കാലത്ത് കാമുകനെ കാണാനാകാത്തതിന്റെ മാനസിക വിഷമാണ് യുവതിയുടെ യാത്രയ്ക്ക് പിന്നില്‍.
വാഹന പരിശോധന ശക്തമായതിനാല്‍ കാമുകന് യാത്ര ചെയ്താല്‍ പോലീസ് പൊക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് പെണ്‍കുട്ടി റിസ്ക് എടുത്തത്. ഇതിനിടെ പെണ്‍കുട്ടി മിസ്സിംഗാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. യുവതിയുടെ വീട്ടുകാര്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരസ്യമായി തന്നെയുള്ള ഒളിച്ചോട്ടമായി ഇതിനെ മാറ്റാന്‍ യുവതി ആഗ്രഹിച്ചതു കൊണ്ട് തന്നെ പോലീസിനും കാമുകനേയും കാമുകിയേയും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. മഞ്ചേരി ഇന്‍സ്പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു.
യാത്ര പൊലീസ് സ്റ്റേഷനിലേക്കാണെന്ന് കാറിലുണ്ടായിരുന്ന കാമുകന്റെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. ഇത് മഞ്ചേരി പോലീസുമായി ബന്ധപ്പെട്ട് പലരും ഉറപ്പാക്കി. ഇതോടെ കോവിഡുകാലത്ത് ഈ കാര്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പോലീസ് കാര്യങ്ങള്‍ തിരക്കി. വിവാഹം കൂടിയേ തീരൂവെന്ന് കാമുകനും കാമുകിയും നിലപാട് എടുത്തു. ഇരുവരുടെയും ബന്ധുക്കള്‍ സമ്മതിച്ചതോടെ ലോക് ഡൗണ്‍ കാലത്തെ ഒളിച്ചോട്ടം സ്റ്റേഷനില്‍ തീര്‍ന്നു.
പക്ഷേ, വിവാഹത്തിന് കാമുകനും കാമുകിയും കാത്തിരിക്കണം. കല്ല്യാണത്തിന് യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചത് പോലീസ് കല്യാണത്തിന് സമ്മതിക്കുമെന്ന ഉറപ്പ് വാങ്ങിയണ്. അടുത്ത കൊല്ലം ഇതേ സമയം ഇവര്‍ക്ക് ഇനി വിവാഹം.
Sorry, there was a YouTube error.