Categories
local news news obitury

കാറിടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

ചികില്‍സയില്‍ കഴിയുന്നതിനിടെ ഞായായറാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് മരിച്ചത്

മഞ്ചേശ്വരം / കാസർകോട്: മഞ്ചേശ്വരം, മാടയില്‍ കാറിടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. മാട ക്ഷേത്രത്തിന് സമീപത്തെ രഘുനാഥ- ലക്ഷ്‌മി ദമ്പതികളുടെ മകനും മംഗളൂരുവിലെ നിട്ടെ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സുമന്ത് ആര്‍.ആള്‍വ(16)യാണ് അപകടത്തില്‍ മരിച്ചത്.

സുമന്ത് വെള്ളിയാഴ്‌ച സ്‌കൂള്‍ വിട്ട് മാടയില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ സുമന്ത് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഞായായറാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് മരിച്ചത്.

തുടർന്ന് വൈകുന്നേരം നാട്ടുകാരും ബന്ധുക്കളും മൃതദേഹം ആംബുലന്‍സില്‍ കിടത്തി അരമണിക്കൂര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. മാടയില്‍ അടിപ്പാത ഇല്ലാത്തതും സര്‍വീസ് റോഡ് വീതി കുറഞ്ഞതുമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാണിച്ച്‌ ആയിരുന്നു ദേശീയപാത ഉപരോധം നടത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest