Categories
local news news

കാസർകോട് തദ്ദേശ അദാലത്തിൽ അനുകൂലമായി തീർപ്പാക്കിയത് 97 ശതമാനം അപേക്ഷകൾ

കാസർകോട്: തദ്ദേശ അദാലത്ത് ജില്ലയില്‍ ഓണ്‍ലൈനായി ലഭിച്ച 667 അപേക്ഷകളിൽ 645 എണ്ണം അനുകൂലമായി തീർപ്പാക്കി. ‘96.7 ശതമാനം പരാതികളണ് അനുകൂലമായി തീർപ്പാക്കിയത്. ആറെണ്ണം മാത്രമാണ് നിരസിച്ചുതീർപ്പാക്കിയത്. ആകെ 651 എണ്ണം തീർപ്പായി 97.6 ശതമാനം ‘സംസ്ഥാന തല പരിശോധനയ്ക്ക് നൽകിയ 18 എണ്ണത്തിൽ പതിനേഴും അനുകൂല തീരുമാനമായി. ഒരെണ്ണം നിരസിച്ചു തീർപ്പാക്കി. അദാലത്തിൽ നേരിട്ട് കിട്ടിയ 169 അപേക്ഷകൾ തീർപ്പാക്കുന്നതിന് കൈമാറി. ഇത് രണ്ടാഴ്ചയ്ക്കകം തീർപ്പാക്കും ബ്ലോക്കു തലത്തിൽ ഉപജില്ലാ സമിതികൾ 544 എണ്ണം തീർപ്പാക്കി.
108 എണ്ണം ജില്ലാ സമിതിയുടെ പരിഗണനയ്ക്ക് അയച്ചു ജില്ലാ സമിതി 85 എണ്ണം തീർപ്പാക്കി 18 എണ്ണം സംസ്ഥാന സമിതിക്ക് അയച്ചു. ജില്ലാ സമിതിയ്ക്ക് ലഭിച്ച അപേക്ഷകളിൽ അഞ്ചെണ്ണം നിരസിച്ചു. ഇതിൽ നാലെണ്ണം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടും ഒരെണ്ണം ആസ്തി മാനേജ്മെൻ്റ് സംബന്ധിച്ചുമാണ്.

തീർപ്പാക്കിയ അപേക്ഷകളില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് 257ൽ 243 സിവില്‍ രജിസ്‌ട്രേഷന്‍ 19 ൽ 18 പൊതു സൗകര്യങ്ങളും സുരക്ഷയും 179 ൽ 171 സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത 20 ൽ 20 ഉം ആസ്തി മാനേജ്മെന്റ് 43 ൽ 39, സുരക്ഷാ പെന്‍ഷന്‍ 29 ൽ 23 ഗുണഭോക്തൃ പദ്ധതികള്‍ 35 ൽ 35ഉം പ്ലാൻ ഇംപ്ലിമെൻ്റേഷൻ 19 ൽ 18ഉം നികുതി- 24ൽ 24 ഉം ട്രേഡ് ലൈസൻസ് 17 ൽ 15 ഉം മാലിന്യ പരിപാലനം 24 ൽ 23 ഉം അദാലത്തിൻ്റെ ഭാഗമായ പ്രാഥമിക പരിശോധനയിൽ തീർപ്പാക്കി. പുതിയ അപേക്ഷകളിൽ കെട്ടിട നിർമ്മാണം – 43 പെൻഷൻ – 7 സിവിൽ രജിസ്ട്രേഷൻ – 1 പൊതു സൗകര്യങ്ങൾ – 67 ആസ്തി മാനേജ്മെൻ്റ് – 12 ഗുണഭോക്തൃ പദ്ധതികൾ -3 സംവിധാന ങ്ങളുടേയും സൗകര്യങ്ങളുടെയും കാര്യക്ഷമത – 1 പ്ലാൻ ഇമ്പ്ലിമെന്റേഷൻ 13 നികുതി 20-ട്രേഡ് ലൈസൻസ് 2 എന്നീ പുതിയ പരാതികളാണ് ലഭിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *